2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

ഭര്‍തൃമതി

കാറ്റിനു ആയിരം കൈകളെന്ന്
അദ്ദേഹം-
അവ എന്നെ തലോടുമെന്നും
ആള്‍ക്കൂട്ടത്തിനു ആയിരം കണ്‍കളെന്നു
അദ്ദേഹം-
അവ എന്നെ കൊത്തിപ്പറിക്കുമെന്നും
ഞാന്‍ നടക്കുന്ന വഴിത്താരകളില്‍
ഞാനേറുന്ന വാഹനങ്ങളില്‍
എന്റെതൊഴിലിടങ്ങളില്‍
എന്റെ സൌഹൃദക്കൂട്ടങ്ങളില്‍
എനിക്കായി കമ്പിയില്ലാക്കമ്പികളെന്നു
അദ്ദേഹം
ഓരോ പച്ചവെളിച്ചവും എനിക്കുള്ളതെന്നും-
പറയൂ,
എനിക്കണിയാന്‍
ഏതു മൂടുപടം?
എനിക്കൊളിക്കാന്‍
ഏതു ഗുഹ?
എന്നെ സംരക്ഷിക്കാന്‍
ഏതു പേടകം?

7 അഭിപ്രായങ്ങൾ:

  1. പുള്ളിയെങ്കിലും താല്‍പ്പര്യമെടുക്കണം

    മറുപടിഇല്ലാതാക്കൂ
  2. hAnLLaLaTh പറഞ്ഞത് പോലെസംശയ രോഗം അല്ലാതെന്താ....

    അദ്ദേഹത്തിനെ ഇനി രക്ഷിക്കാന്‍ കഴിയൂ.. :)

    മറുപടിഇല്ലാതാക്കൂ
  3. സംശയ രോഗമെന്ന് പറഞ്ഞ് പുശ്ചിക്കാന്‍ വരട്ടേ..! ഒരു പക്ഷേ സ്നേഹക്കൂടുതല്‍ കൊണ്ടുള്ള കരുതലായിക്കൂടേ..?

    മറുപടിഇല്ലാതാക്കൂ
  4. kaattum velichavum kondal marichu povunna oru swarnamatsyathodulla kaavalkkaaran poochayude snehakkaruthal..

    മറുപടിഇല്ലാതാക്കൂ
  5. സ്നേഹത്തിന്റെയെങ്കിലും വേലിക്കെട്ടുകള്‍ വേലിക്കെട്ടുകള്‍തന്നെയല്ലേ.. ഞാന്‍ യാത്രചെയ്യുന്നിടത്തും എന്റെ തൊഴിലിടത്തും എനിക്ക് എനിക്കായിനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്റെ വ്യക്തിത്വത്തിനെന്തു പ്രസക്തി?


    കവിത നന്നായി. ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ