2010, മേയ് 8, ശനിയാഴ്‌ച

പെൺ വൃക്ഷം

കറുപ്പ​‍ാണു തടി
മിനുത്തത്
കടയ്ക്കലല്പം പരന്നത്
മെല്ലിച്ചു നീണ്ടത് .

രണ്ടു ശാഖകൾ- ദുർബലം
നീണ്ട നാരുകൾ തൂങ്ങുന്നത്
ഇലകൾ വിളർത്തത്
മണമില്ലാതെ പൂക്കുന്നത്
രണ്ടു കായ്കളെ പെറ്റത്

ചുറ്റിനും കെട്ടണം വേലി
കൊമ്പുകളുമൊതുങ്ങണം
ജീവിതം മഞ്ഞിച്ചാലും
അതിരു കടക്കരുതിലയും .
ഒരു കാറ്റിലുമാടരുത്
ഒരു കിളിയും വരരുത്
വെള്ളമോ വളമോ തേടി
വേലി ചാടരുത്,
വേരു പോലും.

16 അഭിപ്രായങ്ങൾ:

  1. വെള്ളമോ വളമോ തേടി
    വേലി ചാടരുത്,
    വേരു പോലും.
    - വൃക്ഷം എല്ലാവര്‍ക്കും സ്വന്തമല്ലേ, അതിനെ സ്വന്തമെന്നു കരുതുന്നതാണ്‌ വൃക്ഷാധിപന്മാര്‍ക്ക് പറ്റുന്ന തെറ്റ്. പറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ മരങ്ങളൊക്കെ എന്നേ ഭൂമി വിട്ട് പറന്നേനെ അല്ലേ !

    മറുപടിഇല്ലാതാക്കൂ
  2. അനാമിക... നല്ല കവിത....

    ജീവിതം മഞ്ഞിച്ചാലും
    അതിരു കടക്കരുതിലയും .

    ജീവിതം മഞ്ഞിക്കുന്നത് പോലും അറിയാത്ത എത്രയോ വൃക്ഷങ്ങള്‍.. അറിഞ്ഞിട്ടും കാര്യമില്ലാത്തവ അതിലേറെ..

    ഒഴിച്ചുതരുന്ന വെള്ളം പോരെന്ന പരാതി പറയാന്‍ പോലും വയ്യ പലപ്പോഴും...

    വെള്ളവും വളവും സ്വയം തേടാമെന്ന് പറയുന്നത് പോലും വേലിചാട്ടമാകാം.......

    കെട്ടിയിരിക്കുന്ന ഈ വേലി
    ഇത്രമേല്‍ വിശാലമായത്
    നിന്റെ പുണ്യം
    എന്ന് കരുതിക്കൊള്ളുക..
    ഇലകള്‍ക്ക് സൂര്യപ്രകാശം കിട്ടാന്‍
    ആകാശം കാണാന്‍
    കാറ്റിലുലയാന്‍
    അവസരം തരുന്നത്
    ഞങ്ങളുടെ ഔദാര്യം..

    ഏറെ ഉയരത്തില്‍ പടരാമെന്ന്
    മോഹിക്കണ്ട.
    ഏത് കൊമ്പും വെട്ടാനുള്ള മഴു
    ഇന്നും
    ഞങ്ങളുടെ കയ്യില്‍ത്തന്നെ...

    മറുപടിഇല്ലാതാക്കൂ
  3. ഒരു കാറ്റിലുമാടരുത്
    ഒരു കിളിയും വരരുത്
    എങ്കിലും ഒരു കരുതൽ ആവശ്യമാണ്

    മറുപടിഇല്ലാതാക്കൂ
  4. വേരുറച്ച പെണ്മരം..ചുവടൊന്നനങ്ങാനാവാതെ...

    ഇഷ്ടമായി....

    മറുപടിഇല്ലാതാക്കൂ
  5. ഫോളൊ ചെയ്യാന്‍ വഴി തരൂ ചങ്ങാതീ....

    മറുപടിഇല്ലാതാക്കൂ
  6. ജീവിതം മഞ്ഞിച്ചാലും
    അതിരു കടക്കരുതിലയും .
    ഒരു കാറ്റിലുമാടരുത്
    ഒരു കിളിയും വരരുത്
    വെള്ളമോ വളമോ തേടി
    വേലി ചാടരുത്,
    വേരു പോലും.

    ഈ നിയമങ്ങള്‍ക്കപ്പുറം സ്വന്തംവളര്‍ച്ചയും സ്വന്തംസ്വത്വവും പ്രഖ്യാപിക്കുന്ന വ്യക്തിത്വങ്ങള്‍ വരട്ടെ. നിയമങ്ങളുണ്ടാക്കുന്നവര്‍ തങ്ങളുടെ തെറ്റ് തിരിച്ചറിയട്ടെ.

    കവിത വളരെ ഇഷ്ടപ്പെട്ടു. മൈലാഞ്ചിയുടെ ആദ്യത്തെ കമന്റ് ഈ കവിതയെ പൂരിപ്പിക്കുകയും ചെയ്തു. അനാമികയ്ക്ക് അഭിനന്ദനങ്ങള്‍. മൈലാഞ്ചിക്കും..

    പിന്നേ..... ഫോളോ അപ് ഓപ്ഷന്‍ ഇവിടെയെല്ലാം തിരഞ്ഞുനോക്കി. കണ്ടുകിട്ടിയില്ല.

    മറുപടിഇല്ലാതാക്കൂ
  7. ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം എന്റെ ഈ ബ്ളോഗ് തുടരാന്‍ കഴിയില്ല. പുതിയ ബ്ളോഗിലേക്ക് സ്വാഗതം ചെയ്യുന്നു...
    http://pen-nilam.blogspot.com

    മറുപടിഇല്ലാതാക്കൂ
  8. നല്ല കവിത-ഒരു പെണ്‍ജന്മത്തിന്റെ അതിരുകള്‍ ഇതില്‍ നിഴലിക്കുന്നുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  9. എത്ര വേലി കെട്ടിയാലും
    പറന്നു പോവും
    സ്വപ്നങ്ങളുടെ ചില മഞ്ഞയിലകള്‍.
    വാക്കായും കവിതയായും വേഷം മാറി
    അവ മറ്റൊരു പൂക്കാലത്തിന്
    വിത്തൊരുക്കും...

    മറുപടിഇല്ലാതാക്കൂ
  10. കൊള്ളാം..നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  11. ചുറ്റിനും കെട്ടണം വേലി
    കൊമ്പുകളുമൊതുങ്ങണം
    ജീവിതം മഞ്ഞിച്ചാലും
    അതിരു കടക്കരുതിലയും .
    ഒരു കാറ്റിലുമാടരുത്
    ഒരു കിളിയും വരരുത്
    വെള്ളമോ വളമോ തേടി
    വേലി ചാടരുത്,
    വേരു പോലും.

    സമൂഹത്തില്‍ സ്ത്രീക്ക് സ്വാതന്ത്രം കിട്ടി എന്ന് ഘോരഘോരം പ്രസംഗിക്കുമ്പോഴും.. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി.. എന്ന വരികള്‍ പ്രസക്തം ആകുന്നു. ഇനിയും ഒരുപാട് മാറേണ്ടതുണ്ട് സമൂഹം..

    മറുപടിഇല്ലാതാക്കൂ
  12. "ചുറ്റിനും കെട്ടണം വേലി
    കൊമ്പുകളുമൊതുങ്ങണം
    ജീവിതം മഞ്ഞിച്ചാലും
    അതിരു കടക്കരുതിലയും ."

    ഈണം ചേര്‍ത്തി പാടി നോക്കട്ടെ..?~
    greetings from trichur

    മറുപടിഇല്ലാതാക്കൂ