2009, ഡിസംബർ 26, ശനിയാഴ്‌ച

പുരുഷനോട്‌.... !

സുഹൃത്തേ,


നിന്നെക്കുറിച്ച്‌
ഇന്നു ഞാനൊരു കവിത കുറിച്ചു
വെട്ടലും തിരുത്തലും
മാറ്റലും പകരം വെയ്ക്കലും-
ഒന്നു ചിന്തിച്ചാല്‍
ഇങ്ങനെയല്ലേ
എനിയ്ക്കു നീയും
നിനക്കു ഞാനും?


പ്രിയനേ,

നിന്നെയെഴുതാന്‍
എണ്റ്റെ വാക്കുകള്‍ പോര
നീ വാക്കുകള്‍ക്കുമപ്പുറമെന്ന്
ന്യായം പറഞ്ഞ്‌
ഞാനെണ്റ്റെ കാപട്യം
മൂടിവയ്ക്കട്ടെ.


മകനേ,
നിന്നെ പ്രസവിച്ച ഓര്‍മ്മകള്‍
പാടായി
എണ്റ്റെ വയറിലുള്ളിടത്തോളം
നിനക്കെന്നെ

അമ്മയെന്നു വിളിക്കാം
അവ മായാനുള്ള ലേപനമൊന്നും
ഹി^ന്ദുസ്ഥാന്‍ ലിവറുകാരനും
പ്രോക്ടര്‍ ആണ്റ്റ്‌ ഗാംബിള്‍കാരനും
കണ്ടുപിടിയ്ക്കാതിരിക്കട്ടെ.


അച്ഛാ,
നാലുനേരം ഊട്ടി
ആണ്ടിലൊരിക്കല്‍ തുണിവാങ്ങിത്തന്നു
സ്വര്‍ണ്ണവിലയെപ്പറ്റി ആധിപ്പെട്ട്‌,
കൈപിടിച്ചൊരുവനു നല്‍കി ഭാരമൊഴിച്ചു.
ഒരു ജന്‍മത്തിണ്റ്റെ കടവും
കടപ്പാടുമൊക്കെ ഓര്‍ക്കാന്‍
ഈ ഓര്‍മ്മപ്പെടുത്തലുകള്‍ ധാരാളം.


മാഷേ,
കറുത്ത ബോര്‍ഡിലെ
വെളുത്ത അക്ഷരപ്രകാശങ്ങളായി
എണ്റ്റെ ആശങ്കകളുടെ
ഇരുട്ടൊഴിക്കുമോ?

4 അഭിപ്രായങ്ങൾ:

  1. മകനേ,
    നിന്നെ പ്രസവിച്ച ഓര്‍മ്മകള്‍
    പാടായി
    എണ്റ്റെ വയറിലുള്ളിടത്തോളം
    നിനക്കെന്നെ
    അമ്മയെന്നു വിളിക്കാം
    അവ മായാനുള്ള ലേപനമൊന്നും
    ഹി^ന്ദുസ്ഥാന്‍ ലിവറുകാരനും
    പ്രോക്ടര്‍ ആണ്റ്റ്‌ ഗാംബിള്‍കാരനും
    കണ്ടുപിടിയ്ക്കാതിരിക്കട്ടെ.
    nannaayirikkunnu..

    മറുപടിഇല്ലാതാക്കൂ
  2. ഈ വഴി വരാന്‍ വൈകിയതില്‍ ഖേദിക്കുന്നു.. എന്നാലും വരാതെയിരുന്നില്ലല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യുന്നു...

    മറുപടിഇല്ലാതാക്കൂ
  3. എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല.
    പെട്ടെന്ന് എനിക്കെന്റെ സ്വന്തം കൂട്ടുകാരിയെ ഓര്‍മവന്നു.

    മറുപടിഇല്ലാതാക്കൂ
  4. മനുസംഹിത ഓര്മ വന്നു.. സ്ത്രീ കടന്നു പോകുന്ന വിവിധ കാലഘട്ടങ്ങളും..അവളുടെ വികാര വിചാര വേലിയെറ്റങ്ങളും നന്നായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ