tag:blogger.com,1999:blog-2848515205516809542024-03-08T00:19:29.083-08:00പള്ളിക്കൂടംanamikahttp://www.blogger.com/profile/16767242371401986436noreply@blogger.comBlogger3125tag:blogger.com,1999:blog-284851520551680954.post-34939491304411704632010-05-08T03:14:00.000-07:002010-05-08T03:53:21.282-07:00പെൺ വൃക്ഷംകറുപ്പാണു തടി
മിനുത്തത്
കടയ്ക്കലല്പം പരന്നത്
മെല്ലിച്ചു നീണ്ടത് .

രണ്ടു ശാഖകൾ- ദുർബലം
നീണ്ട നാരുകൾ തൂങ്ങുന്നത്
ഇലകൾ വിളർത്തത്
മണമില്ലാതെ പൂക്കുന്നത്
രണ്ടു കായ്കളെ പെറ്റത്

ചുറ്റിനും കെട്ടണം വേലി
കൊമ്പുകളുമൊതുങ്ങണം
ജീവിതം മഞ്ഞിച്ചാലും
അതിരു കടക്കരുതിലയും .
ഒരു കാറ്റിലുമാടരുത്
ഒരു കിളിയും വരരുത്
വെള്ളമോ വളമോ തേടി
വേലി ചാടരുത്,
വേരു പോലും.anamikahttp://www.blogger.com/profile/16767242371401986436noreply@blogger.com16tag:blogger.com,1999:blog-284851520551680954.post-17889413328539418322010-02-01T07:25:00.000-08:002010-02-01T08:15:22.745-08:00ഭര്തൃമതികാറ്റിനു ആയിരം കൈകളെന്ന്
അദ്ദേഹം-
അവ എന്നെ തലോടുമെന്നും
ആള്‍ക്കൂട്ടത്തിനു ആയിരം കണ്‍കളെന്നു
അദ്ദേഹം-
അവ എന്നെ കൊത്തിപ്പറിക്കുമെന്നും
ഞാന്‍ നടക്കുന്ന വഴിത്താരകളില്‍
ഞാനേറുന്ന വാഹനങ്ങളില്‍
എന്റെതൊഴിലിടങ്ങളില്‍
എന്റെ സൌഹൃദക്കൂട്ടങ്ങളില്‍
എനിക്കായി കമ്പിയില്ലാക്കമ്പികളെന്നു
അദ്ദേഹം
ഓരോ പച്ചവെളിച്ചവും എനിക്കുള്ളതെന്നും-
പറയൂ,
എനിക്കണിയാന്‍
ഏതു മൂടുപടം?
എനിക്കൊളിക്കാന്‍
ഏതു ഗുഹ?
എന്നെ സംരക്ഷിക്കാന്‍
ഏതു പേടകം?anamikahttp://www.blogger.com/profile/16767242371401986436noreply@blogger.com7tag:blogger.com,1999:blog-284851520551680954.post-77573933707004732442009-12-26T02:52:00.000-08:002009-12-26T04:23:52.545-08:00പുരുഷനോട്.... !സുഹൃത്തേ,

നിന്നെക്കുറിച്ച്
ഇന്നു ഞാനൊരു കവിത കുറിച്ചു
വെട്ടലും തിരുത്തലും
മാറ്റലും പകരം വെയ്ക്കലും-
ഒന്നു ചിന്തിച്ചാല്‍
ഇങ്ങനെയല്ലേ
എനിയ്ക്കു നീയും
നിനക്കു ഞാനും?

പ്രിയനേ,

നിന്നെയെഴുതാന്‍
എണ്റ്റെ വാക്കുകള്‍ പോര
നീ വാക്കുകള്‍ക്കുമപ്പുറമെന്ന്
ന്യായം പറഞ്ഞ്
ഞാനെണ്റ്റെ കാപട്യം
മൂടിവയ്ക്കട്ടെ.

മകനേ,
നിന്നെ പ്രസവിച്ച ഓര്‍മ്മകള്‍
പാടായി
എണ്റ്റെ വയറിലുള്ളിടത്തോളം
നിനക്കെന്നെ
അമ്മയെന്നു വിളിക്കാം
അവ മായാനുള്ള ലേപനമൊന്നും
ഹി^ന്ദുസ്ഥാന്‍ ലിവറുകാരനും
പ്രോക്ടര്‍ ആണ്റ്റ് ഗാംബിള്‍കാരനും
കണ്ടുപിടിയ്ക്കാതിരിക്കട്ടെ.

അച്ഛാ,
നാലുനേരം ഊട്ടി
ആണ്ടിലൊരിക്കല്‍ തുണിവാങ്ങിത്തന്നു
സ്വര്‍ണ്ണവിലയെപ്പറ്റി ആധിപ്പെട്ട്,
കൈപിടിച്ചൊരുവനു നല്കി ഭാരമൊഴിച്ചു.
ഒരു ജന്‍മത്തിണ്റ്റെ കടവും
കടപ്പാടുമൊക്കെ ഓര്‍ക്കാന്‍
ഈ ഓര്‍മ്മപ്പെടുത്തലുകള്‍ ധാരാളം.

മാഷേ,
കറുത്ത ബോര്‍ഡിലെ
വെളുത്ത അക്ഷരപ്രകാശങ്ങളായി
എണ്റ്റെ ആശങ്കകളുടെ
ഇരുട്ടൊഴിക്കുമോ?anamikahttp://www.blogger.com/profile/16767242371401986436noreply@blogger.com4